• Post author:

മുഹമ്മദ് ഉനൈസ്

മലബാൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനം

2022-ലെ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം വരെ, ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള ബന്ധം ഒരു പരിധി വരെ ഇടുങ്ങിയ ഇടപാടുകളാലും, നയതന്ത്രപരമായി കാര്യക്ഷമമല്ലാത്ത ബന്ധങ്ങളുടെ അടിസ്ഥാനത്തിലുമാണ്
നിർവചിക്കപ്പെട്ടിരുന്നത്. 1948-ൽ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ (ഡിപിആർകെ) സ്ഥാപിതമായതുമുതൽ പ്യോങ്‌യാങ്ങും മോസ്കോയും അടുത്ത ബന്ധം ആസ്വദിച്ചിട്ടുണ്ടെങ്കിലും, ഇരു രാജ്യങ്ങൾ
തമ്മിലുള്ള സഹകരണത്തിൽ സൈനികവും-തന്ത്രപരവുമായ സമീപനത്തിന്റെ അഭാവത ഉത്തരകൊറിയ-റഷ്യ ബന്ധത്തിൻ്റെ സവിശേഷതയായിരുന്നു. എന്നാൽ, സമകാലിക സാഹചര്യത്തിൽ നിന്നുകൊണ്ട് നോക്കുമ്പോൾ, ഇരുഭാഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഗണ്യമായ നവീകരണം കാണാൻ സാധിക്കും. മാത്രമല്ല, നിലവിലെ അന്താരാഷ്ട്ര ഭൗമരാഷ്ട്രീയത്തിലെ അനിശ്ചിതത്തത്തെയും, കൊറിയൻ ഉപദീപിലെ സുരക്ഷാ സാഹചര്യത്തെയും പരിഗണിക്കുമ്പോൾ ഉത്തരകൊറിയ-റഷ്യ ബന്ധങ്ങളിലെ വികാസം വലിയ രീതിയിലുള്ള സുരക്ഷാ പ്രത്യാഘതങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്.

കൂടുതൽ വായിക്കാനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക

https://www.themalabarjournal.com/post/tmj-outlook-a-new-chapter-current-developments-in-russia-north-korea-relations-muhammad-unais

എഴുത്തുകാരൻ എം.ജി യൂണിവേഴ്​സിറ്റിയിൽ സ്​കൂൾ ഓഫ്​ ഇൻറർനാഷനൽ റിലേഷൻസ്​ ആൻറ്​ പൊളിറ്റിക്​സിലെ കൊറിയ സെൻററിൽ പ്രൊജക്റ്റ് ഫെല്ലോ