ദക്ഷിണ കൊറിയൻ സ്ത്രീകൾ തെരുവുകളിലേക്കോ : സമകാലിക 4ബി പ്രസ്ഥാനവും ചരിത്രവും

മലബാൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനം ഒരു സ്ത്രീയുടെമേൽ സമൂഹം അനുശാസിക്കുന്ന നിബന്ധനകൾക്ക് അതീതമായി, അവളുടെ നിബന്ധനകളിൽ സ്വയംഭരണവും സന്തോഷവും പിന്തുടരാൻ ശാക്തീകരിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് തെളിയിച്ചിരിക്കുകയാണ് 4ബി എന്ന പ്രസ്ഥാനം. അതോടൊപ്പം തന്നെ ചെറുപ്പം മുതൽ തങ്ങളുടെ ജീവിതം പുരുഷന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് എന്നും, ഒരു സ്ത്രീയുടെ സന്തോഷം തന്റെ പുരുഷനെ ആശ്രയിച്ചിരിക്കുന്നു എന്നുമുള്ള തെറ്റായ ധാരണയെ ഇല്ലാതാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ് ദക്ഷിണ കൊറിയൻ സമൂഹത്തിൽ ഇന്ന് കണ്ടു വരുന്ന ഇതുപോലെ ഉള്ള പ്രസ്ഥാനങ്ങൾ നിരന്തരമായി ശ്രമിക്കുന്നത്. കൂടുതൽ വായിക്കാനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക https://themalabarjournal.com/post/tmj-outlook-south-korean-women-take-to-the-streets-the-contemporary-four-b-movement-and-history എഴുത്തുകാരി എം.ജി യൂണിവേഴ്​സിറ്റിയിൽ സ്​കൂൾ ഓഫ്​ ഇൻറർനാഷനൽ റിലേഷൻസ്​ ആൻറ്​…

0 Comments

ദക്ഷിണ കൊറിയൻ 22-ാമത് ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ്: ഫലങ്ങളും, പ്രത്യാഘാതങ്ങളും

മുഹമ്മദ് ഉനൈസ് മലബാൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനം ദക്ഷിണ കൊറിയയില്‍ നടന്ന 22-ാമത് ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് നിലവിലെ ഭരണസംവിധാനത്തെക്കുറിച്ചുള്ള ജനഹിത പരിശോധനയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതിനര്‍ത്ഥം ആഭ്യന്തര കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ജനങ്ങളെയും സമൂഹത്തെയും നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍, സാമ്പത്തിക വിഷയങ്ങള്‍ എന്നിവ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യേണ്ടി വരും. പക്ഷേ, നിയമനിര്‍മ്മാണത്തിലും, അതിനുപുറത്തും പ്രതിപക്ഷത്തിന്റെ സാന്നിധ്യം ശക്തമാകുന്നതോടെ ആഭ്യന്തര വിഷയങ്ങള്‍ സുഗമമായി നടത്തുന്നത് ഏറെ പ്രയാസകരമാണ്. കൂടുതൽ വായിക്കാനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക https://themalabarjournal.com/post/tmj-outlook-south-korean-22nd-national%20assembly-elections-results-and-implications-muhammad-unais എഴുത്തുകാരൻ എം.ജി യൂണിവേഴ്​സിറ്റിയിൽ സ്​കൂൾ ഓഫ്​ ഇൻറർനാഷനൽ റിലേഷൻസ്​ ആൻറ്​ പൊളിറ്റിക്​സിലെ കൊറിയ സെൻററിൽ പ്രൊജക്റ്റ് ഫെല്ലോ

0 Comments

ഒരു പുതിയ അധ്യായം? റഷ്യ-ഉത്തര കൊറിയ ബന്ധങ്ങളിലെ സമകാലിക സംഭവവികാസങ്ങൾ

മുഹമ്മദ് ഉനൈസ് മലബാൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനം 2022-ലെ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം വരെ, ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള ബന്ധം ഒരു പരിധി വരെ ഇടുങ്ങിയ ഇടപാടുകളാലും, നയതന്ത്രപരമായി കാര്യക്ഷമമല്ലാത്ത ബന്ധങ്ങളുടെ അടിസ്ഥാനത്തിലുമാണ് നിർവചിക്കപ്പെട്ടിരുന്നത്. 1948-ൽ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ (ഡിപിആർകെ) സ്ഥാപിതമായതുമുതൽ പ്യോങ്‌യാങ്ങും മോസ്കോയും അടുത്ത ബന്ധം ആസ്വദിച്ചിട്ടുണ്ടെങ്കിലും, ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിൽ സൈനികവും-തന്ത്രപരവുമായ സമീപനത്തിന്റെ അഭാവത ഉത്തരകൊറിയ-റഷ്യ ബന്ധത്തിൻ്റെ സവിശേഷതയായിരുന്നു. എന്നാൽ, സമകാലിക സാഹചര്യത്തിൽ നിന്നുകൊണ്ട് നോക്കുമ്പോൾ, ഇരുഭാഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഗണ്യമായ നവീകരണം കാണാൻ സാധിക്കും. മാത്രമല്ല, നിലവിലെ അന്താരാഷ്ട്ര ഭൗമരാഷ്ട്രീയത്തിലെ അനിശ്ചിതത്തത്തെയും, കൊറിയൻ ഉപദീപിലെ സുരക്ഷാ സാഹചര്യത്തെയും പരിഗണിക്കുമ്പോൾ…

0 Comments

രണ്ട് കൊറിയകൾ, സംഘർഷങ്ങളുടെ രണ്ട് ഉപഭൂഖണ്ഡങ്ങൾ

ഇരു കൊറിയകളും ദീർഘകാലമായി ലക്ഷ്യം വെച്ചിരുന്ന കൊറിയൻ പുനരേകീകരണം എന്ന ലക്ഷ്യത്തെ ഒരു പോയിന്റിലും ഇനി മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന ഉത്തര കൊറിയൻ നയമാറ്റം അന്തർ കൊറിയൻ ബന്ധങ്ങളുടെ ഭാവിയെയും, ഉപഭൂഖണ്ഡത്തിലെ സുരക്ഷാ അന്തരീക്ഷത്തെയും കുറിച്ചുള്ള ആശങ്കകൾക്കും, ഭിന്നതകൾക്കും വഴി തെളിയിക്കുന്നു...... കൂടുതൽ വായിക്കാനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക https://truecopythink.media/world/north-korea-and-south-korea-new-concerns-rekha-j ട്രൂ കോപ്പി തിങ്ക് എന്ന ഓൺലൈൻ മാധ്യമത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്. എഴുത്തുകാരി എം.ജി യൂണിവേഴ്​സിറ്റിയിൽ സ്​കൂൾ ഓഫ്​ ഇൻറർനാഷനൽ റിലേഷൻസ്​ ആൻറ്​ പൊളിറ്റിക്​സിലെ കൊറിയ സെൻററിൽ പ്രൊജക്റ്റ് ഫെല്ലോ

0 Comments