ഉത്തരകൊറിയൻ തീവണ്ടി റഷ്യൻ അതിർത്തി കടക്കുമ്പോൾ
Written By Mirash Cherian Kurian കോവിഡാനന്തരം, ലോകത്തുതന്നെ ഏറ്റവും അവസാനം അന്താരാഷ്ട്ര അതിർത്തി തുറന്ന രാജ്യമായി ഉത്തരകൊറിയ മാറിയിരിക്കുകയാണ്. ഉറ്റ സഹയാത്രികരായ ചൈനയുമായും റഷ്യയുമായുമുള്ള യാത്രാബന്ധം പോലും വളരെ അടുത്താണ് പുനഃസ്ഥാപിച്ചത്. ഉത്തര കൊറിയയിൽ നടന്ന 75-ാം സ്വാതന്ത്ര്യദിന പരിപാടികളിൽ റഷ്യയിൽ നിന്നും ചൈനയിൽ നിന്നും ഉന്നതതല നേതാക്കൾ എത്തിയതൊഴിച്ചാൽ, ഈ കിഴക്കൻ ഏഷ്യൻ രാജ്യം തീർത്തും ഒറ്റപ്പെട്ടുതന്നെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇത്തരം സവിശേഷമായ സാഹചര്യം നിലനിൽക്കുമ്പോൾ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉൻ നടത്തിയ റഷ്യ സന്ദർശനം ഏറെ പ്രസക്തമാണ്. സെപ്റ്റംബർ രണ്ടാം ഭാരം ആദ്യം തന്റെ സ്വകാര്യ തീവണ്ടിയിൽ, പാശ്ചാത്യഭാഷയിൽ പറഞ്ഞാൽ, ‘നിഗൂഢമായ തീവണ്ടിയിൽ'…