ദക്ഷിണ കൊറിയക്കുമുണ്ട് പാർക്ക് ചങ് ഹീ എന്ന ഏകാധിപത്യ ഭൂതകാലം

Written by Mirash Cherian Kurian ഏകാധിപത്യം എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക ഉത്തര കൊറിയ എന്ന കിഴക്കനേഷ്യൻ രാജ്യവും അവിടത്തെ ഒളിഗാർക്കിക്ക് ഭരണത്തിന് നേതൃത്വം നൽകുന്ന കിം കുടുംബത്തെയുമായിരിക്കും. നേരെമറിച്ച്, ദക്ഷിണ കൊറിയ അറിയപ്പെടുന്നതുതന്നെ ജനാധിപത്യ പറുദീസയായിട്ടാണ്. എന്നാൽ ദക്ഷിണ കൊറിയ അതിന്റെ ചരിത്രത്തിൽ രൂപീകരണഘട്ടം മുതൽ മനുഷാവകാശങ്ങൾക്ക് വിലനൽകിയിരുന്ന ജനാധിപത്യ രാഷ്ട്രമായിരുന്നില്ല. ജപ്പാന്റെ കോളനി ഭരണത്തിനും കൊറിയൻ യുദ്ധത്തിനും ഇപ്പുറം 1980- കളുടെ അവസാനം മാത്രമാണ് ദക്ഷിണ കൊറിയ പൂർണാർത്ഥത്തിൽ ജനാധിപത്യവത്കരിക്കപ്പെട്ടത് എന്നു പറയേണ്ടി വരും. ജനാധിപത്യപൂർവ്വ ദക്ഷിണ കൊറിയക്കും ഏകാധിപത്യത്തി​ന്റേതായ ഭൂതകാലമുണ്ട്. അതിലെ ഒരിക്കലും മറക്കാനാകാത്ത പേരാണ് പാർക്ക് ചങ് ഹീ. ദക്ഷിണ…

0 Comments
Read more about the article ഉത്തരകൊറിയൻ തീവണ്ടി റഷ്യൻ അതിർത്തി കടക്കുമ്പോൾ
Russia's President Vladimir Putin shakes hands with North Korea's leader Kim Jong Un during a meeting at the Vostochny Сosmodrome in the far eastern Amur region, Russia, September 13, 2023. Sputnik/Vladimir Smirnov/Pool via REUTERS

ഉത്തരകൊറിയൻ തീവണ്ടി റഷ്യൻ അതിർത്തി കടക്കുമ്പോൾ

Written By Mirash Cherian Kurian കോവിഡാനന്തരം, ലോകത്തുതന്നെ ഏറ്റവും അവസാനം അന്താരാഷ്ട്ര അതിർത്തി തുറന്ന രാജ്യമായി ഉത്തരകൊറിയ മാറിയിരിക്കുകയാണ്. ഉറ്റ സഹയാത്രികരായ ചൈനയുമായും റഷ്യയുമായുമുള്ള യാത്രാബന്ധം പോലും വളരെ അടുത്താണ് പുനഃസ്ഥാപിച്ചത്. ഉത്തര കൊറിയയിൽ നടന്ന 75-ാം സ്വാതന്ത്ര്യദിന പരിപാടികളിൽ റഷ്യയിൽ നിന്നും ചൈനയിൽ നിന്നും ഉന്നതതല നേതാക്കൾ എത്തിയതൊഴിച്ചാൽ, ഈ കിഴക്കൻ ഏഷ്യൻ രാജ്യം തീർത്തും ഒറ്റപ്പെട്ടുതന്നെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇത്തരം സവിശേഷമായ സാഹചര്യം നിലനിൽക്കുമ്പോൾ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉൻ നടത്തിയ റഷ്യ സന്ദർശനം ഏറെ പ്രസക്തമാണ്. സെപ്റ്റംബർ രണ്ടാം ഭാരം ആദ്യം തന്റെ സ്വകാര്യ തീവണ്ടിയിൽ, പാശ്ചാത്യഭാഷയിൽ പറഞ്ഞാൽ, ‘നിഗൂഢമായ തീവണ്ടിയിൽ'…

0 Comments

പുത്തൻ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ സജ്ജമായ ദക്ഷിണ കൊറിയ

Written by Mirash Cherian Kurian ഐക്യരാഷ്ട്ര സഭ നിരവധി ലോക നേതാക്കളുടെ ചരിത്ര പ്രശസ്തമായ പ്രസംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചൊരു ഇടമാണ്. ചെ ഗുവേരയുടെ 'മാതൃഭൂമി അല്ലെങ്കിൽ മരണം' , പാലസ്തീൻ നേതാവ് യാസർ അരാഫത്തിന്റെ 'സമാധാനത്തിന്റെ ഒലിവിലയും തോക്കും' എന്നിവ ചില ഉദാഹരണങ്ങളാണ്. അവിടെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സ്യൂക് യൂൾ നടത്തിയ പ്രസംഗം എല്ലാവരാലും ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. ഐക്യരാഷ്ട്ര സഭയിൽ ജനറൽ അസംബ്ലിയുടെ  എഴുപത്തിയെട്ടാം സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട്  ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സ്യൂക് യൂൾ നടത്തിയ പ്രസംഗം ഏറെ കാലിക പ്രസക്ത്തിയുള്ളതാണ്. ഇന്നത്തെ ലോകത്തെ, രാജ്യങ്ങളുടെ രാഷ്ട്രീയ നേതൃത്വം ശരിയായ രീതിയിൽ ഉൾക്കൊള്ളുന്നു എന്ന സന്ദേശമാണ്…

0 Comments