ദക്ഷിണ കൊറിയക്കുമുണ്ട് പാർക്ക് ചങ് ഹീ എന്ന ഏകാധിപത്യ ഭൂതകാലം
Written by Mirash Cherian Kurian ഏകാധിപത്യം എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക ഉത്തര കൊറിയ എന്ന കിഴക്കനേഷ്യൻ രാജ്യവും അവിടത്തെ ഒളിഗാർക്കിക്ക് ഭരണത്തിന് നേതൃത്വം നൽകുന്ന കിം കുടുംബത്തെയുമായിരിക്കും. നേരെമറിച്ച്, ദക്ഷിണ കൊറിയ അറിയപ്പെടുന്നതുതന്നെ ജനാധിപത്യ പറുദീസയായിട്ടാണ്. എന്നാൽ ദക്ഷിണ കൊറിയ അതിന്റെ ചരിത്രത്തിൽ രൂപീകരണഘട്ടം മുതൽ മനുഷാവകാശങ്ങൾക്ക് വിലനൽകിയിരുന്ന ജനാധിപത്യ രാഷ്ട്രമായിരുന്നില്ല. ജപ്പാന്റെ കോളനി ഭരണത്തിനും കൊറിയൻ യുദ്ധത്തിനും ഇപ്പുറം 1980- കളുടെ അവസാനം മാത്രമാണ് ദക്ഷിണ കൊറിയ പൂർണാർത്ഥത്തിൽ ജനാധിപത്യവത്കരിക്കപ്പെട്ടത് എന്നു പറയേണ്ടി വരും. ജനാധിപത്യപൂർവ്വ ദക്ഷിണ കൊറിയക്കും ഏകാധിപത്യത്തിന്റേതായ ഭൂതകാലമുണ്ട്. അതിലെ ഒരിക്കലും മറക്കാനാകാത്ത പേരാണ് പാർക്ക് ചങ് ഹീ. ദക്ഷിണ…