ജപ്പാൻ- ദക്ഷിണ കൊറിയ: മഞ്ഞുരുക്കത്തിന്റെ രാഷ്ട്രീയം
മിറാഷ് ചെറിയാൻ കുര്യൻ* നീണ്ട 12 വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ജപ്പാനും ദക്ഷിണ കൊറിയയും അവരുടെ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. ഇത് നിരവധി സാധ്യതകള്‍ തുറക്കുന്നു എങ്കിലും ചരിത്രപരമായ ചില കൈപ്പേറിയ സ്മരണകള്‍ നിറഞ്ഞതാണ്. ഇരു രാജ്യങ്ങള്‍ക്കും പരസ്പര വിശ്വാസത്തോടും സഹകരണത്തോടും മുന്നോട്ടു പോകുവാന്‍ സാധിക്കുമോ അതോ മേല്‍പ്പറഞ്ഞ ചരിത്രപരമായ അസ്വാരസ്യങ്ങള്‍ ഈ കൂട്ടായ്മയില്‍ വിള്ളല്‍ വീഴ്ത്തുമോ?. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ 12 വര്‍ഷങ്ങള്‍ക്കുശേഷം ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിൽ മെയ് ആദ്യ വാരം എത്തിയത് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല ലോകം മുഴുവന്‍ ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കണ്ടത്. ദക്ഷിണ കൊറിയയില്‍ കഴിഞ്ഞവര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ യൂൺ സുക്…
0 Comments
August 15, 2023